India

ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ

ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ

Author : സമകാലിക മലയാളം ഡെസ്ക്

ജോധ്പുര്‍: തൊഴിലില്ലായ്മയെ സംബന്ധിച്ച് കളിയാക്കിയതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. 30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്. 

കൊലയ്ക്ക് ശേഷം വിക്രം ഇക്കാര്യം പൊലീസില്‍ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിന് സമീപത്തിരുന്ന് വിക്രം വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

ഞായറാഴ്ച രാത്രിയാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് വിക്രമിന് ജോലിയില്ലാതായിട്ട് മാസങ്ങളായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട്. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് ലഭിക്കുന്ന മാസ വാടക മാത്രമാണ് കുറച്ച് മാസമായുള്ള ഇവരുടെ ആകെയുള്ള വരുമാനം. 

ഇത് സംബന്ധിച്ച് ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഭാര്യ കളിയാക്കിയതില്‍ പ്രകോപിതനായി വിക്രം കത്രിക ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. കഴുത്തിലടക്കം കത്രിക കുത്തിയിറക്കിയാണ് യുവാവ് കൊല നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT