പ്രതീകാത്മക ചിത്രം 
India

തലയില്ലാതെ സ്ത്രീകളുടെ മൃതദേഹങ്ങള്‍; ഇനി കൊല്ലാനുള്ളത് 5 പേരെ; സീരീയല്‍ കൊലപാതകികളായ കമിതാക്കള്‍ പിടിയില്‍

മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങല്‍ പലയിടിങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: സീരിയല്‍ കൊലപാതകികകളായ കമിതാക്കള്‍ അറസ്റ്റില്‍. രാമനഗരയിലെ കുഡുര്‍ സ്വദേശി സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് ശ്രീരംഗപട്ടണം പൊലീസ് പിടികൂടിയത്. ജൂണ്‍ ഏഴിന് കര്‍ണാടക മണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ രണ്ടു സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 

മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങല്‍ പലയിടിങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ അഡുഗോഡിയില്‍ കുമുദയെന്ന സ്ത്രീയെയും സമാനമായ രീതിയില്‍ ഇരുവരും കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ചന്ദ്രകലയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സമാനരീതിയില്‍ അഞ്ചു സ്ത്രീകളെ കൂടി വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നു. നാലാമത്തെ കൊലപാതകത്തിനായി തയാറെടുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നു ദക്ഷിണാ മേഖല ഐജിപി പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.

പീനിയയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായ സിദ്ധലിംഗപ്പ, കുടുംബവുമൊത്ത് ബെംഗളൂരുവില്‍ താമസിക്കുന്നതിനിടെയാണ് ചന്ദ്രകലയുമായി പരിചയത്തിലാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ലൈംഗികത്തൊഴിലാളിയായാണ് ചന്ദ്രകല പ്രവര്‍ത്തിച്ചിരുന്നത്. തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ട സ്ത്രീകളെ കൊലപ്പെടുത്തണമെന്ന് ചന്ദ്രകല ആഗ്രഹിച്ചിരുന്നു.

മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പ്രതികള്‍ സിദ്ധമ്മയെയും പാര്‍വതിയെയും മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതിനു ശേഷം ഇരുവരുടെയും തലയറുത്തെടുത്തതായും മൃതദേഹാവിഷ്ടങ്ങള്‍ നഗരത്തിന്റെ പലയിടങ്ങളിലുമായി ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഇരകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് തുംകൂറിലെ ദാബാസ്‌പേട്ടില്‍ വാടകയ്ക്ക് വീടെടുത്ത് മറ്റൊരു ഇരയ്ക്കായി കാത്തിരിക്കവേയാണ് പൊലീസ് നാടകീയമായി പ്രതികളെ പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി