വഡോദരയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ എത്തിയ മുതല പിടിഐ
India

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ മുതലക്കൂട്ടങ്ങള്‍ ഒഴുകിയെത്തി, പുറത്തിറങ്ങാനാകാതെ ജനങ്ങള്‍, വിഡിയോ

എക്സില്‍ പുറത്തുവന്ന മറ്റൊരു വിഡിേയായില്‍ തെരുവ് നായയയെ കടിച്ചുകൊണ്ട് വെളളത്തിലൂടെ നീങ്ങുന്ന മുതലയെയും കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വഡോദരയില്‍ മുതല കൂട്ടങ്ങള്‍ എത്തിയത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട വിഡിയോയില്‍ നഗരത്തിലെ അകോട്ട സ്റ്റേഡിയം പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മുതലയെ കാണാം. മുതലയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്സില്‍ പുറത്തുവന്ന മറ്റൊരു വിഡിേയായില്‍ തെരുവ് നായയയെ കടിച്ചുകൊണ്ട് വെളളത്തിലൂടെ നീങ്ങുന്ന മുതലയെയും കാണാം. മുതലയുടെ വിഡിയോ വൈറലായതോടെ ഇത്തരം സംഭവങ്ങള്‍ പലയിലടത്തും ഉള്ളതായി പരിസരവാസികള്‍ പ്രതികരിച്ചു. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ വഡോദരയിലെ പല പ്രദേശങ്ങളിലും മുതലക്കൂട്ടങ്ങള്‍ എത്തിയതായും ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതോടെ കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. വഡോദരയിലും പരിസരത്തും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന കൌണ്ടര്‍ എസ്ഡിആര്‍എഫിന്റെയും ടീമുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT