ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി വിഡിയോ സ്ക്രീന്‍ഷോട്ട്
India

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 10 മരണം, 99 ട്രെയിനുകള്‍ റദ്ദാക്കി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടേയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വന്‍ നാശനഷ്ടം. കനത്തമഴയില്‍ ഒമ്പത് പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടേയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്രം ഒപ്പമുണ്ടെന്ന് ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി.

ആന്ധ്രയിലും ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡയിലെ വിവിധ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. കനത്തമഴയെത്തുടര്‍ന്ന് 99 ട്രെയിനുകള്‍ റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കി. 54 എണ്ണം വഴി തിരിച്ചുവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലടക്കം തെലങ്കാനയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചു. തെലങ്കാനയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

SCROLL FOR NEXT