അധികാരമേറ്റ് ഹേമന്ത് സോറന്‍ -
India

അധികാരമേറ്റ് ഹേമന്ത് സോറന്‍; ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യാസഖ്യ നേതാക്കള്‍; വിഡിയോ

ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖനേതാക്കളുമെത്തി. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

81 അംഗ സഭയില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകള്‍ നേടി. 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎല്‍ 2 സീറ്റിലാണു വിജയിച്ചത്.

നാല് മന്ത്രിസ്ഥാനമാണു മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. ഹേമന്ത് സോറന്റെ ഭാര്യ കല്‍പന മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നതിലും തീരുമാനമായില്ല. ജെഎംഎം 6 മന്ത്രിസ്ഥാനവും ആര്‍ജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT