Bank strike പ്രതീകാത്മക ചിത്രം
India

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മതിയോ?; പരിശോധിക്കാന്‍ ഉന്നതസമിതി

ധനമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഇല്ലാതെ ഉന്നതസമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അഞ്ച് പേരും സംഘടനകളെ പ്രതിനിധീകരിച്ച് 7 പേരുമാണ് സമിതിയില്‍ ഉള്ളത്.

എന്നാല്‍, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി എന്ന തീരുമാനത്തോട് സര്‍ക്കാരിന് അനുകൂല നിലപാട് അല്ല ഉള്ളത്. നേരത്തെ ബാങ്ക് മാനേജ്‌മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറില്‍ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇതു നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ ധനമന്ത്രാലയത്തിന്റെ പ്രതിനിധികളില്ലാതെ ഇത്തരമൊരു സമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ഉന്നതസമിതി രൂപീകരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയത്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ രജനീഷ് കര്‍ണാടകാണ് ഉന്നതലസമിതിയുടെ ചെയര്‍മാന്‍.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.

High-level committee to make bank working days five a week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബെല്‍ പ്ലാന്‍ഡ്'; ചാലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ നിര്‍ണായകമായത് ബൈക്ക്; പിടിയിലായത് തിരുവനന്തപുരം സ്വദേശികള്‍

മുതിര്‍ന്ന നടന്‍ ഗിരിബാബു അന്തരിച്ചു; തെലുങ്ക് സിനിമയിലെ 'ചിരിമുദ്ര'; അനുശോചിച്ച് താരപ്രമുഖര്‍

കേരളത്തില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍; അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസില്‍ മുഖ്യ പ്രതി പിടിയില്‍

'മോഹിത് ഉല്‍വ'!!! ഓപ്പണിങ് ബൗളര്‍, ബാറ്റെടുത്ത് പാകിസ്ഥാനെ 'കരിച്ച' തീപ്പൊരി!

ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകുന്നു