ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ടിവി ദൃശ്യം 
India

2.40 ലക്ഷം കോടി; റെയില്‍വേയ്ക്കു വാരിക്കോരി; കോച്ചുകള്‍ നവീകരിക്കും, കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് എക്‌സ്പ്രസ്

35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്. 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്.

2013-14 ബജറ്റില്‍ റെയില്‍വേയ്ക്കായി നല്‍കിയതിന്റെ ഒന്‍പതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 

കല്‍ക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതില്‍ 15,000 കോടി സ്വകാര്യ മേഖലയില്‍നിന്നു കണ്ടെത്തും. 

രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്ബി കോച്ചുകളും 58000 വാഗണുകളും നിര്‍മിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT