വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

"മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യും"; മെെക്കിലൂടെ ഭീഷണി മുഴക്കി സന്യാസി, വിഡിയോ 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി സന്യാസി. കാവി വസ്ത്രം ധരിച്ച് ജീപ്പിനുള്ളിൽ ഇരുന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്താണ് സംഭവം. പൊലീസ് യൂണിഫോം ധരിച്ച ഒരാളെയും വിഡിയോയിൽ കാണാം. സന്യാസി ജീപ്പിലിരുന്ന് മൈക്കിലൂടെ വർഗീയവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുമ്പോൾ ചുറ്റും കൂടിനിന്ന ആളുകൾ "ജയ് ശ്രീറാം" എന്ന് വിളിച്ച് ആഹ്ലാദിക്കുകയാണ്. 

പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം സമുദായത്തിൽപ്പെട്ട വ്യക്തി ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഇയാൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. വലിയ ആരവത്തോടെയാണ് ചുറ്റും നിന്നവർ ഈ ഭീഷണിയെ പ്രേത്സാഹിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT