മുംബൈ: ഹിന്ദുയുവാവിന്റെ അന്ത്യകർമങ്ങൾ ഏറ്റെടുത്ത് നടത്തി പ്രദേശവാസികളായ മുസ്ലീം യുവാക്കൾ. അന്ധേരിവെസ്റ്റ് ഗിൽബർട്ട്ഹില്ലിലെ ബേൽപുരി കച്ചവടക്കാരൻ സന്തോഷ് മഹാദേവ്ഗൗഡിന്റെ (45) മരണാനന്തര കർമങ്ങളാണ് ഇവിടുത്തെ മുസ്ലീം യുവാക്കൾ നടത്തിയത്.
ചികിത്സയിലായിരുന്ന സന്തോഷ് മഹാദേവ്ഗൗഡ് ശനിയാഴ്ചയാണ് മരിച്ചത്. ഭാര്യ, രണ്ടുകുട്ടികൾ, പ്രായമായ മാതാപിതാക്കൾ, സഹോദരൻ എന്നിവരോടൊപ്പമായിരുന്നു താമസം. ഇവർക്കൊപ്പം മറ്റ് രണ്ട് ഹിന്ദു കുടുംബങ്ങൾ കൂടി താമസിക്കുന്നു. മക്കാമസ്ജിദിന് സമീപമാണ് ഇവരുടെ താമസം.
മരണവിവരം നാട്ടിൽ അറിയിച്ചുവെങ്കിലും ആരും വന്നില്ല
ഉത്തർപ്രദേശിലെ ജൗൻപുരിൽ നിന്നുള്ളവരാണ് ഇവർ. സന്തോഷ് മഹാദേവിന്റെ മരണവിവരം നാട്ടിൽ അറിയിച്ചുവെങ്കിലും ആരും അവിടെ നിന്ന് മുംബൈയിലേക്ക് വന്നില്ല. തുടർന്ന് ഗിൽബർട്ട് ഹില്ലിലെ സാമൂഹിക പ്രവർത്തകൻ സാക്കീർഖാൻ കൂട്ടുകാരെയും സമീപവാസികളേയും സംഘടിപ്പിച്ച് അന്ത്യകർമങ്ങൾക്കുള്ള ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു. മൃതദേഹം വിലാപയാത്രയായി അംബോളിയിലുള്ള ഹിന്ദുശ്മശാനത്തിൽ സംസ്കരിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates