അമിത് ഷാ, കിരണ്‍ റിജിജു File Photo
India

'അമിത് ഷായുടെ പേര് കേട്ടാല്‍ ഭീകരര്‍ വിറയ്ക്കും'; പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് കിരണ്‍ റിജിജു

അമിത് ഷാ മറുപടി പറഞ്ഞു തുടങ്ങിയാല്‍ പ്രതിപക്ഷത്തിന് താങ്ങാന്‍ കഴിയില്ലെന്നും റിജിജു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, അമിത് ഷായ്ക്ക് പിന്തുണയുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. അമിത് ഷാ മറുപടി പറഞ്ഞു തുടങ്ങിയാല്‍ പ്രതിപക്ഷത്തിന് താങ്ങാന്‍ കഴിയില്ലെന്നും ഭീകരരും തീവ്രവാദികളും പേര് കേട്ടാല്‍പ്പോലും ഭയപ്പെടുന്ന നേതാവാണ് അമിത് ഷാ എന്നും റിജിജു പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ എത്തി വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധത്തെത്തുടര്‍ന്ന് ഇരുസഭകളുടെയും നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

'പ്രതിപക്ഷം ബഹളമുണ്ടാക്കിയ ശേഷം സ്ഥലം വിടുകയാണ് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെയെത്തി രാത്രി വൈകിയാണ് മടങ്ങുന്നത്. ദിവസം മുഴുവന്‍ അദ്ദേഹം പാര്‍ലമെന്റിലുണ്ട്. പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ല. ഏത് മന്ത്രി സഭയിലെത്തണം അല്ലെങ്കില്‍ മറുപടി പറയണം എന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമില്ല. അത് സ്പീക്കറും സര്‍ക്കാരുമാണ് തീരുമാനിക്കുന്നത്' -റിജിജു പറഞ്ഞു.

പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. ബഹളത്തിനിടെ മൈക്രോ, സ്‌മോള്‍ ആന്‍ഡ്് മീഡിയം എന്റര്‍പ്രൈസസ് ഡെവലപ്മെന്റ് ഭേദഗതി) ബില്‍ ചര്‍ച്ച ചെയ്യാതെ ലോക്സഭ പാസാക്കി.

His name makes terrorists shiver: Rijiju defends Amit Shah amid Parliament uproar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍

ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി