ഹണി സിങ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
India

'ഞാൻ പേടിച്ചിരിക്കുകയാണ്', യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി: പൊലീസ് സംരക്ഷണം തേടി

കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കും വധഭീഷണി ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രമുഖ ഇന്ത്യൻ റാപ്പർ യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കും വധഭീഷണി ലഭിച്ചത്. രാജ്യാന്തര നമ്പറിൽ നിന്നാണ് കോളുകൾ വന്നത്. ​ഗായകൻ പൊലീസിൽ പരാതി നൽകി. താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി. 

രാജ്യാന്തര നമ്പറിൽനിന്നു ഗോൾഡി ബ്രാർ എന്നു പരിചയപ്പെടുത്തിയശേഷമായിരുന്നു വധഭീഷണി. കോളുകളായിട്ടും വോയ്സ് നോട്ടുകളുമായാണ് ഭീഷണി എത്തിയത്. തെളിവ് സഹിതം പരാതി നൽകിയതായി ഹണി സിങ് പറഞ്ഞു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അനുഭവമുണ്ടാകുന്നതെന്നും താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി. 

​ഗായകൻ സിദ്ധു മുസവാലെയുടെ മരണത്തിൽ പങ്കാളിയാണെന്ന് കരുതുന്ന വ്യക്തിയാണ് ​ഗോൾഡി ബ്രാർ. കഴിഞ്ഞ വർഷം മേയ് 29നാണ് സിദ്ധു പഞ്ചാബിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഗാങ്സ്റ്റർ ആണ് ​ഗോൾഡി ബ്രാർ. ലോറൻസ് ബിഷ്ണോയ് ​ഗ്യാങ്ങിലെ അം​ഗമായ ഇയാൾ സിദ്ധു മുസവാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 

എന്നാൽ, ഹണി സിങ്ങിനെ ഭീഷണിപ്പെടുത്തിയത് ഗോൾഡി ബ്രാർ ആണ് എന്നതിന് സ്‌ഥീരികരണമില്ലെന്നു പൊലീസ് വ്യക്തമാക്കി. സിദ്ധു മുസവാലെയുടെ കൊലയിലും ഗോൾഡി ബ്രാറിനെതിരെ ആരോപണമുണ്ട്. സംഭവത്തിൽ സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്