കൊല്ലപ്പെട്ട വിശ്വനാഥും രാജേശ്വരിയും 
India

വീണ്ടും ദുരഭിമാനക്കൊല; 18കാരിയെയും 24കാരനെയും വെട്ടിക്കൊലപ്പെടുത്തി; മൃതദേഹങ്ങള്‍ പുഴയിലെറിഞ്ഞു

വിവാഹത്തിനായി യുവതിയുടെ വീട്ടിലെത്താന്‍ വിശ്വാഥിനോട് ആവശ്യപ്പെട്ട് പെണ്‍വീട്ടുകാര്‍  കെണിയൊരുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  പിന്നാക്ക ജാതിയില്‍പ്പെട്ടയാളെ പ്രണയച്ചതിന് കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ബാഗല്‍കോട്ടില്‍ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാര്‍ വെട്ടുക്കൊലപ്പെടുത്തിയത്. ദിവസജോലിക്കാരനായ വിശ്വനാഥ് നെല്‍ഗി, രാജേശ്വരി എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ മുപ്പതിനായിരുന്നു കൊലപാതകം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാല്‍ യുവതിയുടെവീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ജാതിയുടെ പേരില്‍ നേരത്തെ ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത് ഒരു ആസൂത്രിത കൊലപാതകമായിരുന്നെന്ന് എസ്പി ജയപ്രകാശ് പറഞ്ഞു. യുവാവ് പിന്നാക്ക ജാതിയില്‍പ്പെട്ടയാളായതിനാല്‍ ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് ഇരുവരെയും ഇല്ലാതാക്കന്‍ യുവതിയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

വിശ്വനാഥ് ജോലിക്കായി കാസര്‍കോട് ജില്ലയില്‍ എത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്നതിനിട രാജേശ്വരി വിശ്വനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് വിവാഹത്തിനായി യുവതിയുടെ വീട്ടിലെത്താന്‍ വിശ്വാഥിനോട് ആവശ്യപ്പെട്ട് പെണ്‍വീട്ടുകാര്‍  കെണിയൊരുക്കുകയായിരുന്നു. നരഗുണ്ടിലെത്തിയ വിശ്വനാഥിനോട് മറ്റൊരു വാഹനത്തില്‍ യുവതി ഉണ്ടെന്നറിയിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൃഷ്ണ നദിയില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് എസ്പി പറഞ്ഞു.

വിശ്വനാഥിനെ കുറിച്ച് വിവരമില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീട്ടുകാര്‍ നരഗുണ്ട് ഒക്ടോബര്‍ രണ്ടിന് നരഗുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഒക്ടോബര്‍ ഏഴിനും യുവതിയുടെ വീട്ടുകാരും പരാതി നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT