വവ്വാലിനെ പിടിക്കുന്ന വേഴാമ്പല്‍ 
India

വവ്വാലുകൾ കൂട്ടത്തോടെ വട്ടമിട്ടു, ഇരപിടിച്ച് വേഴാമ്പൽ- വൈറൽ വീഡിയോ

ഉയർന്ന മരക്കൊമ്പിലിരുന്ന് അതിവിദ​ഗ്ധമായി ഇര പിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഉയർന്ന മരക്കൊമ്പിലിരുന്ന് അതിവിദ​ഗ്ധമായി ഇര പിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു. വവ്വാലുകള്‍ കൂട്ടമായി പറക്കുന്നതിനു സമീപമുള്ള മരത്തിലാണ് വേഴാമ്പൽ ഇരിപ്പുറപ്പിച്ചത്. 

 തൊട്ടടുത്തുകൂടി പറന്നു പോകുന്ന ചെറിയ വവ്വാലുകളെയാണ് സ്വതസിദ്ധമായ രീതിയിൽ വേഴാമ്പൽ നീണ്ട കൊക്കിനുള്ളിലൊതുക്കിയത്. ദൃശ്യം പകർത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഓറിയന്റൽ പൈഡ് വിഭാഗത്തിൽ പെട്ട വേഴാമ്പലാണിത്.

പിടികൂടിയ വവ്വാലിനെ ഭക്ഷിക്കുന്നതിനൊപ്പം കുഞ്ഞു വേഴാമ്പലിന് ഇരയെ പിടികൂടി നൽകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. മിശ്രഭുക്കുകളാണ് വേഴാമ്പലുകൾ. പഴങ്ങൾ മാത്രമല്ല ചെറിയയിനം പല്ലികളും പക്ഷികളുമൊക്കെ ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ