ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ യുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ദേഹം മകന്റെ വിദേശ വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്തിയെന്നാണ് ചോദ്യം ഉന്നയിച്ചിരിക്കുനനത്. സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ അമിത്തിവാരിയാണ്അമിത് തിവാരിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതുകൂടാതെ സിജെപി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസെടുത്ത കേസില്‍ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ച 1 കോടി രൂപയുടെ നിയമ പ്രതിരോധ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിവാരി തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി അധികൃതര്‍ക്കും കത്തയച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഫണ്ട് സ്വീകരിക്കാന്‍ കഴിയുമോ എന്നും തിവാരി ചോദ്യമുയര്‍ത്തി.
കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രസ്ഥാനമാണ്. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു. 1 കോടി രൂപ നിയമ പ്രതിരോധ ഫണ്ടായി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം, തിവാരി പറഞ്ഞു.
രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതും ഫണ്ട് ശേഖരിക്കുന്നതും/സ്വീകരിക്കുന്നതും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപില്‍ സിബല്‍ വാഗ്ദാനം ചെയ്ത നിയമ പ്രതിരോധ ഫണ്ടിലേക്ക് ജി.എസ്.ടി ബാധകമാകുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിനെയും തിവാരി സമീപിച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി സിജെപി രൂപീകരിച്ച ഫണ്ടിലേക്ക് 1 കോടി രൂപ സംഭാവന നല്‍കുമെന്ന് തിങ്കളാഴ്ചയാണ് കപില്‍ സിബല്‍ പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates