സച്ചിന്‍ ഭിക്ഷക്കാരന്റെ വേഷത്തില്‍  
India

തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ ലഭിക്കും?; യൂട്യൂബറുടെ പരീക്ഷണം, ലഭിച്ചത് ഞെട്ടിക്കുന്ന വരുമാനം

സുഹൃത്തായ സച്ചിനെയാണ് ഭിക്ഷക്കാരനായി വേഷം കെട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലഖ്നൗ: സുഹൃത്തിന്റെ ഭിക്ഷക്കാരന്റെ വേഷം കെട്ടിച്ച് യൂട്യൂബർ വെറുമൊരു പരീക്ഷണം നടത്തിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വരുമാനം. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെയായിരുന്നു വേറിട്ട പരീക്ഷണം. തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് യൂട്യൂബറായ പുരുഷോത്തം വസിഷ്ഠിന്റെ പ്രവൃത്തി.

സുഹൃത്തായ സച്ചിനെയാണ് ഭിക്ഷക്കാരനായി വേഷം കെട്ടിച്ചത്. കീറിയ വസ്ത്രം ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവുമായാണ് സച്ചിൻ തെരുവിലിറങ്ങിയത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി കഴുത്തിൽ ക്യുആർ കോഡ് ബോർഡും തൂക്കിയിരുന്നു. ഭിക്ഷായാചനത്തിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

ദിവസം 1,000 മുതൽ 2,000 രൂപ വരെ ലഭിക്കുമെന്നായിരുന്നു ഇവർ പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വലിയൊരു തുകയാണ് ലഭിച്ചത്. എട്ടു മണിക്കൂര്‍ കൊണ്ട് 4,000 രൂപയോളമാണ് കിട്ടിയത്. തുടക്കത്തിലെ കുറച്ചു മണിക്കൂറുകളിൽ 130 രൂപ മാത്രമാണ് ലഭിച്ചത്. തെരുവിൽ സൺഗ്ലാസ് വിൽക്കുന്നൊരാൾ സച്ചിന് ഒരു ജോടി സൺഗ്ലാസ് സൗജന്യമായി നൽകുകയും ചെയ്തിരുന്നു.

അഭിനയത്തിനിടെ യഥാർഥ ഭിക്ഷാടകരുമായും സച്ചിൻ സംസാരിച്ചിരുന്നു. സ്വന്തം പേരോ കഴിഞ്ഞകാലമോ ഓർമ്മയില്ലാത്തവർ പോലും അതിലുണ്ടായിരുന്നു. എട്ടു മണിക്കൂര്‍ കൊണ്ട് 4,000 രൂപ ലഭിക്കുമെങ്കിൽ, പ്രതിമാസം 1.2 ലക്ഷം രൂപ വരെ നേടാനാകുമെന്ന് ഇവർ സൂചിപ്പിക്കുന്നു. അതേസമയം ഭിക്ഷാടനം ശാരീരിക-മാനസിക ആഘാതമുണ്ടാക്കുന്ന ഒന്നാണെന്നും ഇവർ വ്യക്തമാക്കി.

How much money does a person begging on the street earn in a day?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊരു ഈഗോ ഞങ്ങള്‍ക്കില്ല'; വീടുകളില്‍ എംബ്ലം പതിക്കുന്നതിന്റെ പേരില്‍ കേന്ദ്രസഹായം വേണ്ടെന്ന് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണവില കുതിക്കുന്നു, പവന് 880 രൂപ കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

'ലാലേട്ടനെ ആ ജോണറിൽ കാണണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്, ആ സിനിമയിലും ഞാൻ ഉണ്ടാവും'; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ഭക്ഷണത്തിന് പിന്നാലെ ഉടൻ ചെയ്യരുതാത്ത 5 കാര്യങ്ങൾ

ഓണസദ്യ വിഭവസമൃദ്ധമാക്കാൻ കൊച്ചി റെഡി; 400 രൂപ മുതൽ ലക്ഷ്വറി സദ്യകൾ വരെ ഒരുക്കി പ്രമുഖ കേന്ദ്രങ്ങൾ