Gujarat High Court  file
India

'ഭാര്യയെ ഭര്‍ത്താവ് ഒന്ന് തല്ലിയാല്‍ ക്രൂരതയാകില്ല, ശണ്ഠ കൂടുന്നത് അസാധാരണവുമല്ല'; ഗുജറാത്ത് ഹൈക്കോടതി

23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കീഴ്‌ക്കോടതി 7 വര്‍ഷം തടവിനു ശിക്ഷിച്ച ഭര്‍ത്താവിനെ വെറുതെ വിട്ടു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭര്‍ത്താവ് ഒന്നു തല്ലിയാല്‍ ക്രൂരതയാകില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കൂടുതല്‍ തെളിവുകള്‍ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കീഴ്‌ക്കോടതി 7 വര്‍ഷം തടവിനു ശിക്ഷിച്ച ഭര്‍ത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ നിരീക്ഷണം.

രാത്രി വൈകി വീട്ടിലെത്തിയതിനെ ഭാര്യ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ വഴക്കോ, സ്വന്തം വീട്ടിൽ കൂടുതൽ ദിവസം താമസിച്ചതിന്റെ പേരിൽ ഭർത്താവ് ഒരിക്കൽ കൈയേറ്റം ചെയ്തതോ അസാധാരണമായ ക്രൂരതയായി കാണാനാവില്ല. ദാമ്പത്യ ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന തർക്കങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രേരണയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ സ്വന്തം വീട്ടില്‍ ഒരു ദിവസം കൂടുതല്‍ തങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവ് ഒന്നു തല്ലിയതു കൊണ്ടു മാത്രം ക്രൂരതയാവില്ല. തുടർച്ചയായ മാനസിക, ശാരീരിക പീഡനമോ മൂലം ജീവിതം അസഹനീയമായെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം (സെക്ഷൻ 306) നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

1996ല്‍ വല്‍ഡാഡിലെ പഹാഡ്പാഡയില്‍ ഭാര്യ പ്രമീള തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ദിലീപ് വര്‍ളിയെ സെഷന്‍സ് കോടതി 2003ലാണ് ശിക്ഷിച്ചത്.

husband slapping wife: Gujarat High Court held that a single slap, without proof of continued incidents of cruelty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍

'സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീക്കൊളുത്താൻ ശ്രമം', ഡല്‍ഹിയില്‍ യുവതിക്കെതിരെ ലിവ് ഇന്‍ പാര്‍ട്ണറുടെ ക്രൂരത

മിഴിവേകി 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍; ചെട്ടികുളങ്ങര കുംഭഭരണി നാളെ

SCROLL FOR NEXT