പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തി; സിഐ യുവതിയെ പീഡിപ്പിച്ചതായി പരാതി; സസ്‌പെന്‍ഷന്‍

ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി സിഐ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഹൈദരബാദിലെ സിഐ നാഗേശ്വര റാവുവിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്.

ജൂലായ് ഏഴിന് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം യുവതിയേയും ഭര്‍ത്താവിനേയും നാഗേശ്വറ റാവു നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാഗേശ്വര്‍ റാവു ഇതിനുമുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നല്‍കരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 2018ല്‍ ഒരു കേസില്‍ ഭര്‍ത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം 2021 വരെ ഭര്‍ത്താവ് നാഗേശ്വരറാവുവിന്റെ ഫാമില്‍ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT