രണ്‍ബീര്‍ അല്ലാബാഡിയ  ഇന്‍സ്റ്റഗ്രാം
India

'ഭയം തോന്നുന്നു, ഓടിപ്പോകുന്നില്ല'; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

എന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ട്. ചിലര്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിയാലിറ്റി ഷോയിലെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. എനിക്ക് ഭയം തോന്നുന്നു. പക്ഷേ, ഞാന്‍ ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ പറഞ്ഞു.

എന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ട്. ചിലര്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. എനിക്ക് ഭയം തോന്നുന്നു. എന്തുചെയ്യണമെന്ന് അറിയില്ല. പക്ഷേ, ഞാന്‍ ഓടിപ്പോകുന്നില്ല. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.

ബീയര്‍ ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ രണ്‍ബീര്‍ അല്ലാബാഡിയ ഹാസ്യനടന്‍ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അല്ലാബാഡിയ ക്ഷമ പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. സമയ് റെയ്‌ന നിലവില്‍ യുഎസിലാണെന്നും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ബിജെപി നേതാവ് മൃണാള്‍ പാണ്ഡെ നല്‍കിയ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അല്ലാബാഡിയയ്‌ക്കെതിരെ മുംബൈ പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്‌ക്കെതിരെ കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി