ചിത്രം: എഎപി ട്വിറ്റര്‍  
India

'എന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും ബിജെപിയെ ഞാന്‍ തോല്‍പ്പിക്കും'; ഗുജറാത്തില്‍ സഖ്യമുണ്ടാക്കി കെജരിവാള്‍ 

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യനീക്കങ്ങള്‍ ആരംഭിച്ച് എഎപി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യനീക്കങ്ങള്‍ ആരംഭിച്ച് എഎപി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി എഎപി സഖ്യം പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ചന്ദേരിയ ഗ്രാമത്തില്‍ ചേര്‍ന്ന ആദിവാസി മഹാ സംഗമത്തിലാണ് കെജരിവാള്‍ ബിടിപിയുമായി സഖ്യം പ്രഖ്യാപിച്ചത്. 

ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ള ബിടിപിക്ക് ഗുജറാത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ട്. രണ്ട് എംഎല്‍എമാരാണ് 2017ല്‍ രൂപീകൃതമായ ബിടിപിക്ക് നിലവില്‍ ഗുജറാത്തിലുള്ളത്. 

'എഎപിയെ ഭയന്ന് ബിജെപി ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിരിക്കുകയാണ് എന്ന് അറിഞ്ഞു. ഞങ്ങള്‍ ഡല്‍ഹിയിലും പഞ്ചാബിലും രണ്ട് സര്‍ക്കാരുകള്‍ രൂപീകരിച്ചു. ഇനി അത് ഗുജറാത്തിലായിരിക്കും. ഡിസംബര്‍ വരെ സമയം നല്‍കിയാല്‍ ഗുജറാത്ത് എഎപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി ഭയക്കുന്നു. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തിയാലും ഞാന്‍, ബിജെപിയെ തോല്‍പ്പിക്കും'- അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കഴിഞ്ഞ് 27 വര്‍ഷങ്ങളായി കോണ്‍ഗ്രസ് ബിജെപിയുട പോക്കറ്റിലാണെന്നും ബിജെപിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം