ഗുണ്ടാ തലവനെ വിവാഹം കഴിച്ച ഐഎഎസ് ഓഫീസറുടെ ഭാര്യ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തു പ്രതീകാത്മക ചിത്രം
India

ഗുണ്ടാ തലവനൊപ്പം 'ഒളിച്ചോടി'; ഐഎഎസ് ഓഫീസറുടെ ഭാര്യ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തു

ഒമ്പതു മാസം മുമ്പാണ് 45 കാരിയായ സൂര്യ ജയ് എന്ന യുവതി ഭര്‍ത്താവായ ഐഎഎസുകാരനെ വിട്ട് ഗുണ്ടാ തലവനെ വിവാഹം കഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുണ്ടാ തലവന്റെ കൂടെ ഒളിച്ചോടിയ ഐഎഎസ് ഓഫീസറുടെ ഭാര്യ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. ഒമ്പതു മാസം മുമ്പാണ് 45 കാരിയായ സൂര്യ ജയ് എന്ന യുവതി ഭര്‍ത്താവായ ഐഎഎസുകാരനെ വിട്ട് ഗുണ്ടാ തലവന്റെ കൂടെ ഒളിച്ചോടിയത്. ഇതിനു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ആദ്യ ഭര്‍ത്താവായ ഐഎഎസുകാരന്റെ ഗുജറാത്തിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

അവിടെ വെച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ച യുവതി ഒരു ദിവസത്തിന് ശേഷം ഞായറാഴ്ച മരിച്ചു. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ് സംഭവം. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറിയാണ് ആദ്യ ഭര്‍ത്താവായ രഞ്ജിത് കുമാര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് വീട്ടുജോലിക്കാരോട് രഞ്ജിത് കുമാര്‍ നിര്‍ദേശിച്ചിരുന്നു. മധുരയില്‍ നിന്നും 14 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ ഉള്‍പ്പെട്ട യുവതി, തമിഴ്‌നാട് പൊലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് മുന്‍ഭര്‍ത്താവായ ഐഎഎസുകാരന്റെ വീട്ടിലേക്ക് കയറിയതെന്നാണ് പൊലീസ് പറയുന്നത്.

ഐഎഎസ് ഓഫീസര്‍ രഞ്ജിത് കുമാറും ഭാര്യയായിരുന്ന സൂര്യ ജയ് യും 2023 ല്‍ തന്നെ വേര്‍പിരിഞ്ഞതായും, ഇവര്‍ വിവാഹമോചനത്തിലേക്ക് പോകുകയായിരുന്നുവെന്നും രഞ്ജിത് കുമാറിന്റെ അഭിഭാഷകന്‍ ഹിതേഷ് ഗുപ്ത പറഞ്ഞു. രഞ്ജിത് കുമാര്‍ വിവാഹമോചന കേസിന്റെ കാര്യത്തിനായി ശനിയാഴ്ച പുറത്തേക്ക് പോയിരിക്കുകയായിരുന്നു.

യുവതിയെ വീട്ടില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് യുവതി വിഷം കഴിക്കുകയും, 108 ആംബുലന്‍സിനെ വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. രണ്ടു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടാണ് യുവതിയും ഗുണ്ടാസംഘവും മധുരയിലെ 14 കാരനെ തട്ടിക്കൊണ്ടുപോയത്. മധുര പൊലീസ് സംഘത്തിന്റെ പിടിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT