ഫയല്‍ ചിത്രം 
India

മക്കളില്ലാത്ത ഹിന്ദു സ്ത്രീ വില്‍പത്രം ഇല്ലാതെ മരിച്ചാല്‍ സ്വത്തിന്റെ അവകാശം ആര്‍ക്ക്? പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടി സുപ്രീംകോടതി

മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപത്രം തയാറാക്കാതെ മരിച്ചാൽ, സ്വത്ത് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപത്രം തയാറാക്കാതെ മരിച്ചാൽ, സ്വത്ത് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്ന് സുപ്രീംകോടതി.  മാതാപിതാക്കളിൽ നിന്ന് ആ വ്യക്തിക്കു ലഭിച്ച സ്വത്താണ് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവുന്നത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 15–ാം വകുപ്പ് വ്യാഖ്യാനിച്ചാണ് സുപ്രീംകോടതിയുടെ പരാമർശം.

ജസ്റ്റിസ് എസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിശദീകരണം.  മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപ്പത്രം തയ്യാറാക്കാതെ മരിച്ചാൽ, ഭർത്താവിൽ നിന്നോ ഭർതൃ പിതാവിൽ നിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് ഭർത്താവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്നും കോടതി പറഞ്ഞു. ഏതാണോ സ്വത്തിന്റെ ഉറവിടം, അവിടേക്ക് ഉടമസ്ഥത തിരികെപ്പോകുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഹിന്ദു പിന്തുടർച്ചാവകാശത്തിലെ ഈ വ്യവസ്ഥ. 

ഭർത്താവോ മക്കളോ ഉള്ള ഹിന്ദു സ്ത്രീ മരിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളിൽ നിന്നു ലഭിച്ചതുൾപ്പെടെയുള്ള സ്വത്തിൽ ഭർത്താവിനും മക്കൾക്കുമായിരിക്കും അവകാശം.  തമിഴ്നാട്ടിൽനിന്നുള്ള മാരപ്പഗൗണ്ടർ എന്നയാൾ സ്വന്തമായി വാങ്ങിയ ഭൂമിയുടെ അവകാശം മകളുടെ മരണശേഷം ആരുടേതെന്ന തർക്കം സംബന്ധിച്ച കേസിലാണ് കോടതിയുടെ നിർണായക പരാമർശങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT