പ്രതീകാത്മക ചിത്രം 
India

'പെണ്‍കുട്ടികള്‍ രണ്ടു മിനിറ്റ് നേരത്തെ ആനന്ദത്തിനു വഴങ്ങിയാല്‍..', കൗമാരക്കാര്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്  20 വര്‍ഷം  കാമുകനെ കോടതി ശിക്ഷിച്ചിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൗമാരക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക ആസക്തികളും പ്രേരണകളും നിയന്ത്രിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. എതിര്‍ ലിംഗത്തിലും ഇതരലിംഗത്തിലും ഉള്ള ആളുകളുടെ അന്തസിനേയും ശരീരത്തെയും മാനിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവച്ചു. പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്  സെഷന്‍സ് കോടതി കാമുകനെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ്  കോടതിയുടെ പരാമര്‍ശം. 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച കീഴ്‌കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 

മൊഴിയെടുക്കുന്നതിനിടെ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രണയത്തിലായതെന്നും പിന്നീട് വിവാഹം കഴിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ലൈംഗികതയ്ക്ക് സമ്മതം നല്‍കാനുള്ള പ്രായം 18 ആണെന്നും ഇരുവരുടേയും ബന്ധം കുറ്റകരമാണെന്നും കോടതി പറഞ്ഞു. 18 വയസിന് താഴെയുള്ള ഒരു വ്യക്തി ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം നല്‍കുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഈ കുറ്റത്യം പോക്‌സോ നിയമപ്രകാരം ബലാത്സംഗം ആണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ചിത്ത രഞ്ജന്‍ ദാഷ്, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. സ്‌കൂളുകളില്‍ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ചും കോടതി നിര്‍ദേശം നല്‍കി. 

കൗമാരക്കാര്‍ക്കിടയിലെ ലൈംഗികത സാധാരണമാണെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ രണ്ട് മിനിറ്റ് നേരത്തെ സന്തോഷത്തിന് വഴങ്ങരുതെന്നും കോടതി പറഞ്ഞു. ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ കടമയാണെന്നും ബെഞ്ച് പറഞ്ഞു. അതുപോലെ തന്നെ പ്രധാനമാണ് ആണ്‍കുട്ടികളുടെ കാര്യവും. ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവരുടെ മനസ്സിനെ പരിശീലിപ്പിക്കണമെന്നും വിധിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT