നരേന്ദ്രമോദി, സുഭാഷ് ചന്ദ്ര  പിടിഐ/ എഎൻഐ
India

'നിങ്ങള്‍ കര്‍ഷകനാണോ?, എങ്കില്‍ ഓരോ ചില്ലിക്കാശും ഈടാക്കും'

'നിങ്ങള്‍ നരേന്ദ്രമോദിയുടെ സുഹൃത്താണോ, നിങ്ങളുടെ കോടികളുടെ കടബാധ്യത എഴുതിത്തള്ളും'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ കോടിക്കണക്കിന് രൂപയുടെ കടബാധ്യത എഴുതിത്തള്ളിയ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ നരേന്ദ്രമോദിയുടെ സുഹൃത്താണോ, നിങ്ങളുടെ കോടികളുടെ കടബാധ്യത എഴുതിത്തള്ളും. അതേസമയം നിങ്ങള്‍ കര്‍ഷകനാണോ ? എങ്കില്‍ ഓരോ ചില്ലിക്കാശു പോലും നിങ്ങളില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനുള്ള 22,006.57 കോടി രൂപയുടെ കടബാധ്യതയില്‍ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ തിരിച്ചടച്ചാല്‍ മതിയെന്നാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ്. 22,000 കോടി രൂപയിലധികം വരുന്ന മൊത്തം കടബാധ്യതയില്‍ ക്ലെയിം ചെയ്ത ഓരോ 100 രൂപയ്ക്കും വെറും 3 പൈസ മാത്രം തിരിച്ചടച്ചാല്‍ മതിയാകും. ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് നല്‍കിയ കേസിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഇതോടെ കടം നല്‍കിയ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയ തുകയുടെ 99.97 ശതമാനത്തോളം തള്ളിക്കളയേണ്ടി വരും. സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇന്‍ഫോകോണിന് വേണ്ടി 170 കോടി രൂപ ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്‍സിഎല്‍ടിയെ സമീപിച്ചത്. സുഭാഷ് ചന്ദ്രയുടെ നിലവിലുള്ള വ്യക്തിഗത ആസ്തികള്‍ പരിമിതമാണെന്നും, അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചാല്‍ പോലും ബാങ്കുകള്‍ക്ക് ഇതിലും മെച്ചപ്പെട്ട തുക ലഭിക്കാനില്ലെന്നും കോടതി വിലയിരുത്തി.

'If you are Modi's friend, then debts worth crores will be waived', congress criticise to government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍

301 കിലോമീറ്റർ റേഞ്ചുമായി ഓല എസ്1സെഡ് ഇലക്ട്രിക് സ്കൂട്ടർ എത്തി; വില 79,999 രൂപ മുതൽ

മൊബൈലുമായി മുഖത്തേക്ക് വന്ന് ചോദിക്കും, മിണ്ടിയില്ലെങ്കില്‍ അഹങ്കാരമാണെന്ന് പറയും: നിഖില വിമല്‍

രണ്ട് ലക്ഷം ശമ്പളം! ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാം: എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ; കൊച്ചിയിൽ നിയമനം

38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍