പ്രതീകാത്മക ചിത്രം-IIT FILE
India

ഡൽഹി ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയുടെ ശരീരത്ത് സംശയം തോന്നിക്കുന്ന തരത്തിലുള്ള പാടുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Author : Joice Daniel

ന്യൂഡല്‍ഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) യിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ബയോമെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ് മരിച്ചത്. ചണ്ഡീഗഢ് സ്വദേശി ആയ ആയുഷ് സിംഗാറിനെ 2 ദിവസമായി ക്യാമ്പസിൽ കാണാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അധികൃതരെ വിവരമറിയിച്ചിരുന്നു. വിദ്യാർത്ഥിയുടെ റൂം അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്ന് വാതിൽ പൊളിച്ചു പൊലീസ് അകത്ത് കടന്നപ്പോഴാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ ശരീരത്തില്‍ സംശയം തോന്നിക്കുന്ന തരത്തിലുള്ള പാടുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റൂമിലെ വൈദ്യുത ഉപകരണങ്ങൾ അടക്കം ഫോറൻസിക് പരിശോധനകൾക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്