Actor Imran Khan  
India

നടന്‍ ഇമ്രാന്‍ഖാന് താല്‍ക്കാലിക ആശ്വാസം; നവംബര്‍ രണ്ടുവരെ ഇന്ത്യയില്‍ തുടരാം

മുംബൈയില്‍ സിജെപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാന്‍ ഖാനോട് ഒക്ടോബര്‍ 28നകം രാജ്യം വിടാന്‍ മുംബൈ പൊലീസ് നിര്‍ദേശിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: ഒക്ടോബര്‍ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്.ആര്‍.ആര്‍.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന് താല്‍ക്കാലിക ആശ്വാസം. പൊലീസ് നിര്‍ദേശത്തിനെതിരെ നടന്‍ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി നവംബര്‍ 2 ലേക്ക് മാറ്റി. ഇതേതുടര്‍ന്നാണ് പൊലീസ് നല്‍കിയ നോട്ടിസിന്റെ സമയപരിധി അടുത്ത വാദം കേള്‍ക്കുന്നതുവരെ നീട്ടിയത്. മുംബൈയില്‍ സിജെപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാന്‍ ഖാനോട് ഒക്ടോബര്‍ 28നകം രാജ്യം വിടാന്‍ മുംബൈ പൊലീസ് നിര്‍ദേശിച്ചത്. എഫ്.ആര്‍.ആര്‍.ഒ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഒരു ദിവസംമാത്രം ബാക്കിനില്‍ക്കെയാണ് കോടതിയുടെ ഈ ഇടപെടല്‍.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ നവംബര്‍ രണ്ട്, തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു. അതുവരെ ഇമ്രാന്‍ ഖാനെതിരെ ഉടനടി നടപടികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കോടതിക്ക് ഉറപ്പുനല്‍കി. എന്നാല്‍, എഫ്.ആര്‍.ആര്‍.ഒ നോട്ടീസ് പ്രകാരം നടന്‍ തൊട്ടടുത്ത ദിവസം ഇന്ത്യ വിടേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാനുവേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് വെങ്കിടേഷ് ധോണ്ട് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന്, തിങ്കളാഴ്ചവരെ ഇമ്രാന്‍ ഖാന് രാജ്യത്ത് തുടരാമെന്നും അതുവരെ അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകില്ലെന്നും എ.എസ്.ജി ബെഞ്ചിന് ഉറപ്പുനല്‍കി.

സമരത്തില്‍ പങ്കെടുത്ത ഇമ്രാന്‍ ഖാന് പൂര്‍ണ ഇന്ത്യന്‍ പൗരത്വമില്ലെന്നാണ് കാരണമായി പൊലീസ് പറയുന്നത്. യുഎസ് പൗരത്വവും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുമാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര്‍ 10 ന് മുംബൈയില്‍ നടന്ന പ്രതിഷേധത്തിലാണ് നടന്‍ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

Imran Khan gets interim relief as Bombay HC stays 'Leave India' notice until November 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

ചേരാനെല്ലൂര്‍ അപകടത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍

മകൾ മരിച്ചു; വിവരമറിഞ്ഞ് ഹൃദയാഘാതം, അമ്മയ്ക്കും മരണം

വിശാൽ ജോർജിന് ഡബിൾ സെഞ്ച്വറി; ആത്രേയ ക്ലബിന് കൂറ്റൻ സ്കോർ