ചേരാനെല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്..സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പോസ്റ്റ് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നൽകി..ഒക്ടോബര്‍ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് (എഫ്.ആര്.ആര്.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തില്‍ ബോളിവുഡ് നടന് ഇമ്രാന് ഖാന് താല്‍ക്കാലിക ആശ്വാസം. പൊലീസ് നിര്‍ദേശത്തിനെതിരെ നടന് ഇമ്രാന് ഖാന് നല്കിയ ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി നവംബര്‍ 2 ലേക്ക് മാറ്റി. ഇതേതുടര്‍ന്നാണ് പൊലീസ് നല്കിയ നോട്ടിസിന്റെ സമയപരിധി അടുത്ത വാദം കേള്‍ക്കുന്നതുവരെ നീട്ടിയത്. .ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടരെ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ടി20യില്‍ ഇന്ത്യ 6 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഇന്ത്യ അതിവേഗം ലക്ഷ്യത്തിലെത്തി. 13.2 ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തിയാണ് ജയം ഉറപ്പിച്ചത്..ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന് എംഎല്‍എ. രമേശ് ചെന്നിത്തല മഹാനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണെന്ന് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റ് പുനസഘടിപ്പിക്കണമെന്നും കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണെന്നും അതിനെ നന്നായി ഉപയോഗിക്കണമെന്നും ജി സുധാകരന് നിയമസഭയില്‍ പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates