പ്രതീകാത്മക ചിത്രം 
India

കാമുകന്റെ കൊലപാതകത്തില്‍ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി; അഞ്ചുവര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചുമൂടി, സംഭവം ഇങ്ങനെ 

കാമുകന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത യുവതിയുടെ കുറ്റസമ്മതമൊഴി കേട്ട് പൊലീസ് ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കാമുകന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത യുവതിയുടെ കുറ്റസമ്മതമൊഴി കേട്ട് പൊലീസ് ഞെട്ടി. അഞ്ചുവര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും കൊലപ്പെടുത്തിയത് താനാണ് എന്ന് യുവതി കുറ്റസമ്മതം നടത്തി. 

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.പരേതനായ ഭര്‍ത്താവിന്റെ സഹോദരനും കാമുകനുമായ മോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയെ ചോദ്യം ചെയ്തത്. പന്നികള്‍ തിന്ന നിലയിലുള്ള മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മോഹന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് അഞ്ചുവര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് യുവതി കുറ്റസമ്മതം നടത്തിയത്.

അന്ന് ഇപ്പോഴത്തെ കാമുകനായ ഭര്‍ത്താവിന്റെ സഹോദരനാണ് കൊലപാതകത്തിന് സഹായിച്ചതെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കാമുകനെയും യുവതി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് അഞ്ചുവര്‍ഷം മുന്‍പ് ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത്. ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയും മകനും ഭര്‍ത്താവിന്റെ സഹോദരനൊപ്പം ജീവിക്കാന്‍ തുടങ്ങി.

അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതാണ് കാമുകനെയും വകവരുത്താന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മകന്റെ സഹായത്തോടെയാണ് മോഹനനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകനാണ് പുഴയില്‍ മൃതദേഹം തള്ളിയതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT