വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദമ്പതികള്‍  
India

33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വിറ്റു; ദമ്പതികള്‍ക്ക് വധശിക്ഷ

ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.

വധശിക്ഷയ്ക്ക് പുറമെ അതിജീവിച്ച ഓരോ കുട്ടിക്കും പത്തുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക ഇരകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനും നിര്‍ദേശിച്ചു.

പ്രതികളുടെ സമാനതകളില്ലാത്ത ദുഷ്ടതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം ആണെന്ന് കോടതി പറഞ്ഞു. 2020 ഒക്ടോബറിലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ കുട്ടികളോട് കാണിച്ച അതിക്രൂരമായ പീഡനങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പീഡനത്തെത്തുടര്‍ന്ന് ചില കുട്ടികള്‍ വര്‍ഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. പലര്‍ക്കും ശാരീരികമായ പരിക്കുകള്‍ക്ക് പുറമെ കഠിനമായ മാനസികാഘാതവും ഉണ്ടായി. സിബിഐ ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ രേഖകളും കേസില്‍ നിര്‍ണ്ണായകമായി.

In Landmark Order, UP Couple Gets Death For Sexually Assaulting 33 Children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

35 കഴിഞ്ഞാൽ അരക്കെട്ടിന്റെ വണ്ണം കൂടുന്നുണ്ടോ? വാർദ്ധക്യമല്ല ലക്ഷണമാണെന്ന് കരുതി നിസാരമാക്കരുതെന്ന് വിദ​ഗ്ധർ

സ്മാര്‍ട്ട് ഫോണ്‍ ഹാങ് ആകുന്നുണ്ടോ? പുതിയത് വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കാം

'അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥപ്പെടുത്തുന്നതും, എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക'; 'ജന നായകൻ' ചോർന്നതിൽ മാധവൻ

350cc, 37,000 രൂപ വിലക്കുറവ്; ഡോമിനാര്‍ 2026 പതിപ്പ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT