ഇന്ത്യ ചൈന വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ധാരണ പ്രതീകാത്മക ചിത്രം
India

ഇന്ത്യയില്‍ നിന്ന് നേരിട്ട് ചൈനയിലേക്ക് സര്‍വീസ്; ഈ മാസം അവസാനത്തോടെ

2020ല്‍ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ധാരണയായി. ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. 2020ല്‍ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. പിന്നീട് ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.

വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ സാങ്കേതികതല ചര്‍ച്ചകള്‍ നടന്നു വരുകയായിരുന്നു. ഈ ചര്‍ച്ചകളുടെ ഫലമായി ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ നിന്നുളള സര്‍വീസ് ഈ മാസം 26ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു.

India-China direct flights to resume by month-end: MEA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

ശബരിമലയില്‍ 'ആടിയ നെയ്യ്' വില്‍പ്പനയിലും വന്‍കൊള്ള; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ?; രണ്ടാമത്തെ ഫോണും കണ്ടെടുത്ത് പൊലീസ്

SCROLL FOR NEXT