എംപിമാരുടെ പ്രതിഷേധം/ പിടിഐ 
India

മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യാ മുന്നണി; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ വിജയ് ചൗക്ക് മാര്‍ച്ച് 

പാര്‍ലമെന്റിലെ പ്രതിഷേധത്തിന് പ്രതിപക്ഷത്തെ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ലമെന്റിന് അകത്ത് ബിജെപി സര്‍ക്കാര്‍ ഏകാധിപത്യ പ്രവണതയാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യ മുന്നണി എംപിമാരുടെ പ്രതിഷേധം. 

പാർലമെന്റിൽ അല്ലാതെ എംപിമാർ എവിടെ സംസാരിക്കുമെന്ന് ഖാർ​ഗെ ചോദിച്ചു. പാർലമെന്റ് നല്ല നിലയിൽ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആ​ഗ്രഹിക്കുന്നില്ല.  ഇക്കാര്യങ്ങൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് തീരുമാനമെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. 

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ നിലപാടിനെതിരെ നാളെ ജന്തര്‍ മന്ദിറില്‍ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം സംഘടിപ്പിക്കും. മുന്നണിയിലെ എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖാര്‍ഗെ അറിയിച്ചു. പാര്‍ലമെന്റിലെ പ്രതിഷേധത്തിന് പ്രതിപക്ഷത്തെ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. എംപിമാരുടെ മാര്‍ച്ച് പരിഗണിച്ച് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT