കങ്കണ റണാവത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  ഫെയ്സ്ബുക്ക്
India

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന് ആവര്‍ത്തിച്ച് സിനിമാ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. മാണ്ഡി ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ ഒരു പൊതുറാലിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു.

നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചു. 1947 ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് കീഴിലായിരുന്നു രാജ്യം. ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തപ്പോഴാണ്. കങ്കണ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, സനാതനത്വവും നല്‍കി. ഭയമില്ലാതെ സ്വന്തം മതം ആചരിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം നല്‍കി എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എന്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാത്തതെന്നും കങ്കണ ചോദിച്ചു.

1947 ലെ വിഭജന സമയത്ത്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ പിറവിക്ക് കാരണമായി. എന്നാല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല? ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും കങ്കണ റണാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മാണ്ഡിയില്‍ സിനിമാ താരം എന്ന പരിവേഷം ഉപയോഗിച്ച് വിജയം നേടാനാണ് ബിജെപി ശ്രമം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനും സംസ്ഥാന മന്ത്രിയുമായ വിക്രമാദിത്യ സിങിനെയാണ് കോണ്‍ഗ്രസ് കങ്കണയ്‌ക്കെതിരെ മത്സരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT