പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ 
India

ഡിജിറ്റല്‍ ഇടപാടില്‍ റെക്കോര്‍ഡ്, പ്രതിമാസം ആറുലക്ഷം കോടി കടന്നതായി മോദി; പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് ഒരു ലക്ഷം കോടി രൂപ കൈമാറി

ഡിജിറ്റല്‍ ഇടപാട് രംഗത്ത് ഇന്ത്യ പുതിയ റെക്കോര്‍ഡ് ഇട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഡിജിറ്റല്‍ ഇടപാട് രംഗത്ത് ഇന്ത്യ പുതിയ റെക്കോര്‍ഡ് ഇട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസം ആറുലക്ഷം കോടി രൂപയുടെ ഇടപാട് നടക്കുന്ന നിലയില്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വളര്‍ച്ച കൈവരിച്ചതായും മോദി അറിയിച്ചു. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ അര്‍ബന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയില്‍ അതിവേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് എല്ലാരും മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിമാസം ശരാശരി ആറുലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകളാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വഴി നടക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബറിലെ കണക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ റെക്കോര്‍ഡാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. 

സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരം 60,000 വീടുകളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ചു. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ടു ആറുലക്ഷത്തിലധികം പൊതു ടോയ്‌ലെറ്റുകളാണ് നിര്‍മ്മിച്ചത്. നഗരത്തിലെ മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഭവനമേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടിയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 75 ജില്ലകളില്‍ നിര്‍മ്മിച്ച 75000 വീടുകളുടെ താക്കോല്‍ദാനം മോദി നിര്‍വഹിച്ചു. 2014 മുതല്‍ ഈ പദ്ധതി പ്രകാരം 1.13 കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ 50ലക്ഷത്തിലധികം വീടുകള്‍ ദരിദ്രജനവിഭാഗങ്ങള്‍ക്ക് കൈമാറി.വീട് നിര്‍മ്മാണത്തിന് ഒരു ലക്ഷം കോടി രൂപയാണ് ഇതുവരെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ കൈമാറിയതെന്നും മോദി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം