വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എഎൻഐ
India

'വെടി നിർത്തൽ ആവശ്യപ്പെട്ടത് പാകിസ്ഥാൻ; യുഎസ് ഇടപെടൽ ഇല്ല'- ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി

പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല

രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുള്ള സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടു വന്നത് പാകിസ്ഥാനാണെന്നു ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി യോ​ഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

വെടിനിർത്തലിൽ അമേരിക്ക ഇടപെട്ടിട്ടില്ല. പാകിസ്ഥാൻ ആവശ്യവുമായി ഇങ്ങോട്ടു വരികയായിരുന്നുവെന്ന് അദ്ദേഹം കമ്മിറ്റിയെ ബോധ്യപ്പെടുത്തി. വിഷയങ്ങൾ ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ വെടി നിർത്തലിനു ധാരണയായെന്നു പുറത്തുവിട്ടത് വിവാദമായിരുന്നു. തങ്ങളാണ് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്ന് ട്രംപ് ആവകാശപ്പെടുകയും ചെയ്തിരുന്നു.

പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) വെടിനിർത്തൽ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ യുഎസ് ഇടപെടൽ ഇല്ലെന്നും അദ്ദേഹം യോ​ഗത്തിൽ ആവർത്തിച്ചു.

ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂർഖാൻ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും വിക്രം മിസ്രി വിശദീകരിച്ചു.

ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

SCROLL FOR NEXT