ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
India

മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ, സര്‍ക്കാര്‍ നിലപാടല്ലെന്ന് പറഞ്ഞ് 'തടിയൂരി'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മോദി കോമാളിയെന്നും പാവയെന്നുമായിരുന്നു മറിയം ഷിയുന എക്‌സില്‍ കുറിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ട്വീറ്റ് പിന്‍വലിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സ്‌നോര്‍ക്കലിങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലിദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിയുടെ വിവാദ പോസ്റ്റ്. ഇതിന് ശേഷം സോഷ്യല്‍മീഡിയയില്‍ 'ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്' എന്ന പേരില്‍ ഹാഷ് ടാഗുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. മറിയം ഷിയുനയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും അപലപിച്ചു. 

മറിയം ഷിയുനയുടേത് മോശം ഭാഷ എന്ന തരത്തിലാണ് മുഹമ്മദ് നഷീദ് പ്രതികരിച്ചത്. മാലിദ്വീപിലെ മുഹമ്മദ് മുയിസു സര്‍ക്കാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇത്തരം പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നിലപാടല്ല പ്രതിഫലിക്കുന്നതെന്ന് മാലിദ്വീപ് ഇന്ത്യയെ അറിയിക്കണമെന്നും മുഹമ്മദ് നഷീദ് എക്‌സില്‍ കുറിച്ചു. അതേസമയം മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മാലിദ്വീപ് ഭരണകൂടം അറിയിച്ചു. പ്രസ്താവന മന്ത്രിയുടെ വ്യക്തിപരമായ പരാമര്‍ശം മാത്രമാണെന്നും മാലിദ്വീപ് സര്‍ക്കാര്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT