പ്രതീകാത്മക ചിത്രം 
India

ചികിത്സയിലുള്ളവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്; ഇന്നലെ 13,216 പേര്‍ക്ക് കോവിഡ്, 23 മരണം

ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,216 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 68,108 ആയി ഉയര്‍ന്നു. ഇന്നലെ 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. 

ആക്ടീവ് കേസുകളില്‍ 5045 പേരുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഉത്തര്‍പ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം നിലവിലെ കോവിഡ് കേസുകളിലെ വര്‍ധനയില്‍ ആശങ്ക വേണ്ടെന്നും, പുതിയ കോവിഡ് തരംഗമല്ലെന്നും കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു