ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ് 
India

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍' പദ്ധതിയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍. 'സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍' പദ്ധതിയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

പദ്ധതിയില്‍ ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്.

സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാന്‍ ലക്ഷ്യട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്‍മദിനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സ്ത്രീകള്‍ സ്വയം ആരോഗ്യ ക്യാമ്പുകളിലെത്തി പരിശോധനകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. മാതൃ, ശിശു ആരോഗ്യത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്ന് ദേശീയ ആരോഗ്യ സര്‍വേകളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്.

India sets three Guinness World Records under ‘Swasth Nari, Sashakt Parivar’ campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT