ഫയല്‍ ചിത്രം 
India

ജനുവരി എട്ട് മുതൽ ഇന്ത്യ- ബ്രിട്ടൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ജനുവരി എട്ട് മുതൽ ഇന്ത്യ- ബ്രിട്ടൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുളള വിമാന സർവീസുകൾ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. 

ഡിസംബർ അവസാന വാരത്തോടെയാണ് ഇന്ത്യ- യുകെ വിമാന സർവീസ് താത്കാലികമായി റദ്ദാക്കിയത്. ജനുവരി എട്ടോടെ യുകെയിലേക്കുള്ളതും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസുകൾ മാത്രമായി പരിമിതപ്പെടുത്തും. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാകും സർവീസുണ്ടാകുകയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സർവീസുകളുടെ വിശദാംശങ്ങൾ ഡിജിസിഎ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT