Piyush Goyal 
India

ഇന്ത്യ - യുഎസ് വ്യാപാര കരാര്‍: അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ - യുഎസ് വ്യാപാരക്കരാരില്‍ ചര്‍ച്ചകൾ അവസാനിപ്പിച്ചേയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. 'ഒറ്റപ്പെട്ട പ്രശ്നങ്ങളൊന്നും' നിലനില്‍ക്കുന്നില്ലാത്ത സാഹചര്യത്തില്‍ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് കേന്ദ്ര മന്ത്രിയുടെ നിലപാട്. യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ കാതലായ മാറ്റത്തിന് വഴിയൊരുങ്ങുന്നു എന്ന സൂചന കൂടിയാണ് പീയുഷ് ഗോയലിന്റെ പ്രതികരണം എന്നാണ് വിലയിരുത്തല്‍. യുഎസുമായുള്ള വ്യാപാര കരാറുകള്‍ ഒരു സമയ പരിധി വച്ചുകൊണ്ടുള്ള ഇടപെടലുകള്‍ക്കില്ല. ചര്‍ച്ചകളില്‍ ഇരു പക്ഷവും സംതൃപ്തരാവുമ്പോള്‍ കരാര്‍ സാധ്യമാകും. നിലവില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട് ഒരു പ്രശ്‌നവും നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഇനി നമുക്ക് കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം.

പുതിയ വിപണികള്‍ കണ്ടെത്തണം എന്ന ബോധ്യം വര്‍ധിച്ചുവരുന്ന കാലമാണിത്. പരമ്പരാഗത രീതികൾ, മേഖലകൾ എന്നിവ മാറണെന്ന ചിന്ത എല്ലാവരിലും ഉയര്‍ന്നുകഴിഞ്ഞു. പുതിയ കയറ്റുമതിക്കാര്‍ ഉയര്‍ന്നുവരുന്നു, കയറ്റുമതിക്കാര്‍ പുതിയ കാലത്തെ സാങ്കേതികവിദ്യകളിലേക്ക് സഞ്ചരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

India-US trade talks Union commerce and industry minister Piyush Goyal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT