Indian BSF Jawan Detained by Bangladesh Returns Home After Flag Meeting. file
India

അബദ്ധത്തിൽ അതിർത്തി കടന്നു; ബംഗ്ലാദേശ് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാൻ തിരിച്ചെത്തി

ഈ ഭാഗത്ത് അതിർത്തി വേലി കെട്ടിത്തിരിച്ചിട്ടില്ലാത്തതിനാൽ പതിവ് പട്രോളിംഗിനിടെ ജവാൻ അബദ്ധത്തിൽ ബംഗ്ലാദേശ് പ്രദേശത്തേക്ക് കടക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിക്കുള്ളിലേക്ക് അബദ്ധത്തിൽ കടന്നതിനെ തുടർന്ന് അതിർത്തി സേന കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി. മേഘാലയോട് ചേർന്നുള്ള ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിലെ ബിചാനകണ്ടി (Bichanakandi) അതിർത്തി പ്രദേശത്താണ് സംഭവം നടന്നത്. ഈ ഭാഗത്ത് അതിർത്തി വേലി കെട്ടിത്തിരിച്ചിട്ടില്ലാത്തതിനാൽ പതിവ് പട്രോളിംഗിനിടെ ജവാൻ അബദ്ധത്തിൽ ബംഗ്ലാദേശ് പ്രദേശത്തേക്ക് കടക്കുകയായിരുന്നു.

ഉടൻ തന്നെ ബംഗ്ലാദേശ് ബോർഡർ ഗാർഡ് ജവാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ പ്രദേശത്ത് അതിർത്തി അടയാളങ്ങൾ വ്യക്തമല്ലായിരുന്നു എന്നും വഴിതെറ്റിയാണ് ജവാൻ ബംഗ്ലാദേശ് അതിർത്തിയിൽ പ്രവേശിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

സംഭവത്തെ തുടർന്ന് ഇരു രാജ്യങ്ങളിലെയും അതിർത്തി സേനകൾ തമ്മിൽ ആശയവിനിമയം നടത്തി. ജവാന്റെ മോചനം ഉറപ്പാക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫ്ലാഗ് മീറ്റിങ് നടത്താനുള്ള നടപടികളും സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ജവാനെ വിട്ടയച്ചത്.

ബംഗ്ലാദേശ് സൈന്യം കസ്റ്റഡിയിലെടുത്ത ജവാൻ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയെന്നും വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയും ബംഗ്ലാദേശും 4,000 കിലോമീറ്ററിലധികം കര അതിർത്തി പങ്കിടുന്നുണ്ട്. ഇതിൽ പല ഭാഗങ്ങളിലും വേലികളുണ്ടെങ്കിലും ചില മേഖലകൾ വേലികെട്ടാത്ത നിലയിലാണ്.

മേഘാലയ മാത്രം ബംഗ്ലാദേശുമായി ഏകദേശം 443 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇതിൽ 40 കിലോമീറ്ററോളം ഭാഗത്ത് വേലികളില്ല. ഇത്തരം അതിർത്തി കടന്നുള്ള സംഭവങ്ങൾ ഇരു രാജ്യങ്ങളിലെയും സേനകൾ തമ്മിലുള്ള ഏകോപനത്തിലൂടെയും ഫ്ലാഗ് മീറ്റിങ്ങുകളിലൂടെയുമാണ് സാധാരണയായി പരിഹരിക്കുന്നത്.

Indian BSF Jawan Detained by Bangladesh Returns Home After Flag Meeting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപ്രധാന വിഷയങ്ങളിൽ തൂങ്ങി മുഖ്യമന്ത്രി ഒളിച്ചോടുന്നു, വൈദ്യുതി കരാർ പകൽക്കൊള്ള'

ഇനി മെന്റർ 'തല'! സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹെഡ്, സ്റ്റാര്‍ക്ക്, ബോള്‍ട്ട്, ഹെറ്റ്‌മെയര്‍, പതിരന... താരങ്ങളെ കൈവിട്ട് ടീമുകള്‍!

'ആരതിയെ ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു, ചെറിയ സൗന്ദര്യപ്പിണക്കം മാത്രം'; ഡിവോഴ്‌സ് വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി റോബിന്‍

സിപിഎം നേതാവ് ഐ പി ബിനു റൗഡി ലിസ്റ്റിൽ