ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മോദിയും 
India

ഇന്ത്യക്കാര്‍ക്ക് ആനുകൂല്യവുമായി ഫ്രാന്‍സ്; മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഏപ്രില്‍ 10 മുതല്‍ ഈ നിയമം നിലവില്‍ വന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു.

ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഫ്രാന്‍സ് വഴി മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഫ്രഞ്ച് എംബസി വ്യക്തമാക്കി.

ഫ്രഞ്ച് വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യന്‍ യാത്രക്കാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിദേശ പൗരന്മാര്‍ ഫ്രാന്‍സിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മുന്‍കാല വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഫ്രാന്‍സിന്റെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു.

Indian Travellers No Longer Need Airport Transit Visa For France Layovers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയും ചൈനയും 'നരകക്കുഴികള്‍', ഗര്‍ഭിണികള്‍ പ്രസവത്തിനായി അമേരിക്കയിലേക്ക് വരുന്നു'

വൈദ്യുതാഘാതമേറ്റ് 12 കാരൻ മരിച്ചു; വൈബ്രേറ്ററിൽ നിന്നും ഷോക്കേറ്റതെന്ന് സംശയം

ചെറുതെങ്കിലും ചില്ലറക്കാരനല്ല

വിവാദത്തിന് പിന്നില്‍ ഉണ്ണി മുകുന്ദനെന്ന് സംശയം; നോ പറഞ്ഞതിന്റെ ദേഷ്യം: 'മാളികപ്പുറം' സംവിധായകന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

SCROLL FOR NEXT