വിഡിയോ സ്ക്രീൻഷോട്ട് 
India

തലമുടി കൊണ്ട് ഡബിൾ ഡെക്കർ ബസ് വലിച്ചുനീക്കി, 12,000 കിലോയിലധികം ഭാരം; ഗിന്നസ് റെക്കോർഡ് കുറിച്ച് ഇന്ത്യക്കാരി 

മുടികൊണ്ട് ഏറ്റവും ഭാരം കൂടിയ വണ്ടി വലിച്ചുനീക്കിയെന്ന റെക്കോർഡാണ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തലമുടി കൊണ്ട് ബസ് നീക്കി ഗിന്നസ് റെക്കോർഡ് കുറിച്ച് ആശ റാണി. 12,000 കിലോയിലധികം ഭാരമുള്ള ഡബിൾ ഡെക്കർ ബസാണ് ആശ തന്റെ പിന്നിയിട്ട മുടിയിൽ കെട്ടി വലിച്ചു നീക്കിയത്. മുടികൊണ്ട് ഏറ്റവും ഭാരം കൂടിയ വണ്ടി വലിച്ചുനീക്കിയെന്ന റെക്കോർഡാണ് ഈ ഇന്ത്യക്കാരി കുറിച്ചത്. 

12,216 കിലോയാണ് ബസിന്റെ ഭാരം. ആശ ബസ് വലിച്ചുനീക്കുന്ന വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ആശയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്. 

ആശയുടെ മുടിയുടെ കരുത്തിൽ അത്ഭുതപ്പെടുന്നവരാണ് ഏറെയും. ചിലർ യുവതിയുടെ കാലുകളും വളരെ ശക്തിയേറിയതാണെന്നും അതാണ് നേട്ടത്തിലെത്തിച്ചതെന്നും കമന്റിൽ കുറിച്ചു. മറ്റുചിലരാകട്ടെ ഷാംപൂ പരസ്യങ്ങൾക്ക് ഏറ്റവും മികച്ച വിഡിയോ എന്നാണ് കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും