രാജ്യത്ത് തദ്ദേശീയമായി ആദ്യമായി നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം(യുഎവി)  എക്‌സ്
India

ഇന്ത്യയില്‍ നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം പറന്നുയര്‍ന്നു, വിഡിയോ

നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ഈ ചെറുവിമാനത്തിന് വഹിക്കാനാകും

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്ത് തദ്ദേശീയമായി ആദ്യമായി നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം(യുഎവി)ബംഗളൂരുവില്‍ വിജയകരമായി പറന്നു. ബംഗളൂരു ആസ്ഥാനമായ ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് 'എഫ്.ഡബ്ലിയു.ഡി.-200ബി'എന്ന വിമാനം നിര്‍മിച്ചത്.

നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ഈ ചെറുവിമാനത്തിന് വഹിക്കാനാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്.

മൂന്നര മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 30 കിലോ വരെ ഭാരം വഹിക്കാനുമാവും. 12,000 അടി ഉയരത്തില്‍ വരെ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റര്‍ വരെ പറക്കാനും ശേഷിയുണ്ട്.

വിലകൂടിയ ആളില്ലാ ബോംബര്‍ വിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സ് സ്ഥാപകനും സിഇഒയുമായ സുഹാസ് തേജസ്‌കണ്ഡ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്