Indigo Airlines File
India

'വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി'; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം

ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ ചുമത്തി ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിന് 1.5 ലക്ഷം യാത്രക്കാരിക്ക് നല്‍കാനാണ് ഉത്തരവ്.

ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതി പരിഗണിച്ച് ഉത്തരവിട്ടത്.

എന്നാല്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അതില്‍ യാത്ര ചെയ്ത് ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും എയര്‍ലൈന്‍സ് പറഞ്ഞു. എതിര്‍കക്ഷി സേവനത്തിലെ പോരായ്മകള്‍ക്ക് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി. അവര്‍ അനുഭവിച്ച വേദന, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

കോടതി വ്യവഹാര ചെലവ് 25,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് സിറ്റ്വേഷന്‍ ഡാറ്റാ ഡിസ്‌പ്ലേ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ എയര്‍ലൈനുകള്‍ പരാജയപ്പെട്ടുവെന്നും ഉത്തരവില്‍ പറയുന്നു.

A Delhi consumer forum has held Indigo Airlines guilty of deficiency of service for providing an unhygienic and stained seat to a woman and directed it to pay a compensation of Rs 1.5 lakh for the discomfort, pain, and mental agony she suffered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT