ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ബഹുമതി സമ്മാനിച്ചതായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ അറിയിച്ചു
ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഐക്യം, സമൃദ്ധി തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് ആദരസൂചകമായാണ് പരമോന്നത പുരസ്‌കാരമായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വലമായ വരവേല്‍പ്പാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ നേതൃത്വത്തില്‍ ലഭിച്ചത്. ഇന്തോനേഷ്യന്‍ വ്യോമസേനയുടെ ഒരു സുഖോയ്-30 വിമാനവും ഒരു എഫ്-16 (എ16) വിമാനവുമാണ് മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തിയത്. റഷ്യ നിര്‍മ്മിച്ച വലുതും ഇരട്ട എന്‍ജിനുള്ളതും രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതുമായ യുദ്ധവിമാനമാണ് സുഖോയ്-30.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീര്‍ഘകാലമായുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങളെ ഈ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ഇന്തോനേഷ്യ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates