പ്രതീകാത്മക ചിത്രം 
India

നുഴഞ്ഞുകയറ്റ ശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ചെറുത്തുനില്‍പ്പിലാണ് കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്തുവച്ച് മൂന്ന് ഭീകരരെ വധിച്ചത്. ഇക്കാര്യം ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ഇവിടെ ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒരുഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT