വിഡിയോ സ്‌ക്രീന്‍ഷോട്ട്‌  
India

ആശുപത്രിയില്‍ വൈദ്യുതി നിലച്ചു, മുറിവ് തുന്നിക്കെട്ടിയത് മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍

ഡോക്ടര്‍മാര്‍ ടോര്‍ച്ച് ലൈറ്റിന്റെയും മൊബൈല്‍ ഫോണ്‍ ലൈറ്റിന്റേയും വെളിച്ചത്തിലാണ് പിന്നീട് ചികിത്സിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് വളിച്ചത്തില്‍ മുറിവ് തുന്നിക്കെട്ടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

റോഡപകടത്തില്‍ പരിക്കേറ്റ രോഗിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയിലെ വൈദ്യുതി നിലച്ചു. ഡോക്ടര്‍മാര്‍ ടോര്‍ച്ച് ലൈറ്റിന്റെയും മൊബൈല്‍ ഫോണ്‍ ലൈറ്റിന്റേയും വെളിച്ചത്തിലാണ് പിന്നീട് ചികിത്സിച്ചത്.

15 മിനിറ്റ് നേരം വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വൈകുന്നേരം മുതല്‍ വൈദ്യുതി വിതരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ശിവ നായക് വ്യക്തമാക്കി. ഈ സമയത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും ശിവനായക് പറഞ്ഞു. വിഡിയോയില്‍ അത്യാഹിത വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാരും നഴ്‌സുമാരും ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ജോലി ചെയ്യുന്നത് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു