വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

യുപിയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ഓടിച്ചുവിട്ട് നാട്ടുകാര്‍; വീഡിയോ വൈറല്‍

വിവാദമായ കാര്‍ഷിക നിയമങ്ങളെ ചൊല്ലിയാണ് പ്രതിഷേധമുയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് നേരെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിഷേധം. ഖതൗലി എംഎല്‍എ വിക്രം സിങ് സൈനിയെയാണ് ഗ്രാമവാസികള്‍ വിരട്ടിയോടിച്ചത്. 

പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ സ്ത്രീകള്‍ ഉള്‍പ്പെടെ ശകാരിച്ച് കാറില്‍ കയറ്റി വിടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. വിവാദമായ കാര്‍ഷിക നിയമങ്ങളെ ചൊല്ലിയാണ് പ്രതിഷേധമുയര്‍ന്നത്. 

മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ എംഎല്‍എയാണ് സൈനി. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും പശുക്കളെ കൊല്ലുന്നവരുടെ കാലു തല്ലിയൊടിക്കണമെന്നും തുടങ്ങി നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ സൈനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT