ഇഖ്ബാല്‍ അന്‍സാരിക്ക് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് നല്‍കുന്നു 
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം

ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്. 

2020 ഓഗസ്റ്റില്‍ നടന്ന അയോധ്യയിലെ ഭൂമിപൂജയ്ക്കും അന്‍സാരിയെ ക്ഷണിച്ചിരുന്നു. ഡിസംബര്‍ 30ന് അയോധ്യയിലെ വിമാനത്താവളം ഉള്‍പ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദിയെത്തിയപ്പോള്‍ അദ്ദേഹത്തെ പുഷ്പ വൃഷ്ടി നടത്തി സ്വീകരിക്കാനും അന്‍സാരി എത്തിയിരുന്നു.


അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശ കേസിലെ ആദ്യ കക്ഷി ആയിരുന്ന ഹാഷിം അന്‍സാരിയുടെ പുത്രനാണ് ഇഖബാല്‍ അന്‍സാരി. ഹാഷിം അന്‍സാരി 2016ല്‍ 95വയസില്‍ മരിച്ച ശേഷം ഇഖ്ബാല്‍ അന്‍സാരിയാണ് കേസ് നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT