ഇസ്രയേല്‍ പ്രധാനനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി(Netanyahu and Modi) file
India

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: സമാധാനം പുനഃസ്ഥാപിക്കണം, നെതന്യാഹുവിനെ ആശങ്കയറിച്ച് മോദി

മോദിയെ നെതന്യാഹു ഫോണില്‍ ബന്ധപ്പെടുകയും സാഹചര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സംഭാഷണവേളയിലാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Netanyahu and Modi). മേഖലയില്‍ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയാണ് ഇറാന് നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ മോദിയെ നെതന്യാഹു ഫോണില്‍ ബന്ധപ്പെടുകയും സാഹചര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സംഭാഷണവേളയിലാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്. നെതന്യാഹുവുമായി സംസാരിച്ച വിവരം തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി പങ്കുവെച്ചിട്ടുമുണ്ട്.

ഇറാനെ ആക്രമിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും നെതന്യാഹു സംസാരിച്ചിരുന്നു. ഇറാനിലെ ടെഹ്റാന്‍, നതാന്‍സ്, ടബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സൈനിക മേധാവിമാരും ആണവശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT