Netanyahu PM Modi discuss highlights strong India-Israel friendship 
India

ഗാസ സമാധാന പദ്ധതി വിശദീകരിച്ചു; ഇന്ത്യ-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്താന്‍ നെതന്യാഹു - മോദി ചര്‍ച്ച

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പോസ്റ്റില്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും ടെലിഫോണ്‍ സംഭാഷണം.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'എന്റെ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചാണ് മോദിയുടെ പ്രതികരണം ആരംഭിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായേല്‍ ജനതയ്ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു എന്നും മോദി പറഞ്ഞു.

ഇന്ത്യ - ഇസ്രയേല്‍ നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള മാര്‍ഗങ്ങള്‍, ഭീകരവാദത്തിനെതിരായ പോരാട്ടം, പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയമായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഹമാസിന് എതിരായ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ നടപ്പാക്കുന്ന ഗാസ സമാധാന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് നെതന്യാഹു മോദിയെ വിശദീകരിച്ചു എന്നും ചര്‍ച്ച സംബന്ധിച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേഖലയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി നെതന്യാഹുവിന് വാഗ്ദാനം ചെയ്തതായും പ്രസ്താവന വ്യക്തമാക്കുന്നു.

Prime Minister Narendra Modi received a telephone call from the Prime Minister of Israel, Benjamin Netanyahu. The two leaders warmly exchanged New Year greetings and wished the people of both countries peace and prosperity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

പാചകം ചെയ്യുന്നതിന് മുൻപ് മുട്ട കഴിക്കേണ്ടതുണ്ടോ?

സിനിമയെ വെല്ലും സസ്‌പെന്‍സ് ത്രില്ലര്‍; 'ജന നായകന്റെ' റിലീസിന് സ്റ്റേ; പൊങ്കലിന് വരില്ല!

മന്ത്രിയെ ചോദ്യം ചെയ്തത് എന്തായി?; തന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ്

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

SCROLL FOR NEXT